nctv news pudukkad

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടന്‍ വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബികെഎംയു അളഗപ്പനഗര്‍ പഞ്ചായത്ത് തല വില്ലേജ് ഓഫീസ് മാര്‍ച്ച് ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തി. ബികെഎംയു സംസ്ഥാന സെക്രട്ടറി വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വി.കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.ആര്‍. അനൂപ്, മഹിളാ സംഘം മണ്ഡലം സെക്രട്ടറി രാജി രാജന്‍, സി.ബി. സുരേഷ്, പി. യു. ഹരികൃഷ്ണന്‍, അജിത മാധവന്‍, കെ. പങ്കജവല്ലി, പി.സി.സാജു, വി.ആര്‍.രാജന്‍
എന്നിവര്‍ പ്രസംഗിച്ചു. എന്‍.ആര്‍. വിജയന്‍, ടി.എസ്. സുധീഷ്, കെ.ഡി. ശശി, കെ.സി. മാധവന്‍, എസ്.കെ. ചന്ദ്രന്‍, ലീല വര്‍ഗീസ്, കെ.സി. മാധവന്‍, എസ്.എം. റാഫി, കെ.കെ. ഹരിദാസ്, കെ.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *