nctv news pudukkad

വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറിയേറ്റംഗം വി.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി മോഹനന്‍ ചള്ളിയില്‍ അധ്യക്ഷനായി. ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല പ്രസിഡന്റ് അജീഷ് നാരാട്ടില്‍, സിപിഐ വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി ഷൈജു കാട്ടുങ്ങല്‍, വെള്ളിക്കുളങ്ങര സൗത്ത് ബ്രാഞ്ച് സെക്രട്ടറി തിലകന്‍ കുന്നുമ്മേല്‍, നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ടി.ബി. കൊച്ചുണ്ണി, എഐടിയുസി വെള്ളിക്കുളങ്ങര മേഖല സെക്രട്ടറി കെ.എ. ശിവന്‍, റെന്നി വര്‍ഗ്ഗീസ്, സലീഷ്, ഉഷാ മാണി, ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല സെക്രട്ടറി വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *