ദിവസവും തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍ പലവിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു. എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇതില്‍ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ഉറപ്പും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്നു. കുട്ടികള്‍ക്ക് തൈരും പാലും എല്ലാം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ദഹനം നടക്കാത്ത അവസ്ഥകള്‍ നമ്മളില്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നല്ല ബാക്ടീരിയകള്‍ ധാരാളം തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ല ബാക്ടീരിയകള്‍ സഹായിക്കുന്നു. ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളില്‍ മുന്നിലാണ് ഇതെല്ലാം. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് എന്നിവയെല്ലാം ധാരാളം തൈരില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്ന ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും തൈര് സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് പല വിധത്തിലാണ് തടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.