nctv news pudukkad

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

nctv news

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *