കേടായതിനു പകരം പുതിയ ബള്‍ബുകള്‍ ലഭിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പുതിയ സ്ട്രീറ്റ് മെയിന്‍ വലിക്കാന്‍ തീരുമാനിച്ചിട്ടും പ്രസ്തുത പ്രദേശങ്ങളില്‍ ലൈന്‍ വലിക്കുന്നില്ലെന്നും ഓഫിസിനു മുന്പില് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചവര്‍ ആരോപിച്ചു. ഓണത്തിന് മുന്‍പ് എല്ലാവര്ക്കും ബള്‍ബ് ലഭ്യമാക്കും എന്ന പ്രസിഡന്റിന്റെ ഉറപ്പും ലംഘിക്കപ്പെട്ടതായി സമരക്കാര്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ.ശേഖരന് ഉദ്ഘാടനം ചെയ്തു. പി.എസ്.പ്രീജു, വി.കെ.വിനീഷ്, സജ്ന ഷിബു, ഷൈലജ നാരായണന്, അശ്വതി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അതേസമയം, സാങ്കേതിക വിഷയങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ വൈകിയതാണ് ബള്‍ബുകള്‍ യഥാസമയം ലഭ്യമാക്കാന്‍ തടസ്സമായതെന്ന് പ്രസിഡന്റ് കെ.രാജേശ്വരി പ്രതികരിച്ചു.
https://youtu.be/lq1zAnI8WIE