കെല്‍ട്രോണ്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 9072592412, 9072592416 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
നവോദയ പ്രവേശനം; രജിസ്‌ട്രേഷന്‍ തീയതി നീട്ടി
ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുള്ള 2024-25 ലെ പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിപ്പിച്ചു.
അധ്യാപക ഒഴിവ്
ചെമ്പുച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി ശനിയാഴ്ച രാവിലെ 11ന് സ്‌കൂളില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2780035 എന്ന നമ്പറില്‍ ബന്ധപ്പെടുക.