വരന്തരപ്പിള്ളിയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് പെട്രോള്‍ പമ്പിന് മുന്നില്‍ ഉള്ള പുതിയ യുടേണിലൂടെ എതിര്‍വശത്തെ സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യണം. പുതുക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ ശ്രീരാമ തിയ്യറ്ററിന്റെ മുന്നിലൂടെയുള്ള സര്‍വീസ് റോഡിലൂടെ യു ടേണിലൂടെ തിരിഞ്ഞ് വേണം വരന്തരപ്പിള്ളി റോഡിലെത്താന്‍. വ്യാഴാഴ്ച രാവിലെ മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിച്ചത്. യു ടേണുകള്‍ തിരിയുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു. അതേസമയം അടിപ്പാത നിര്‍മ്മാണത്തിനുള്ള രണ്ടാമത്തെ പില്ലറിനുള്ള കുഴിയെടുത്തു തുടങ്ങി. തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഗതാഗത പരിഷ്‌കണം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ യാത്രയൊരുക്കുവാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
https://youtu.be/CQ3gnohMVIs
അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത ആമ്പല്ലൂരില്‍ പുതിയ ഗതാഗതപരിഷ്‌കരണം നിലവില്‍ വന്നു
