nctv news pudukkad

വനിതാ എസ്.ഐയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; വധശ്രമക്കേസ് പ്രതി പിടിയിൽ!

വാഹനപരിശോധനയ്ക്കിടെ വനിതാ എസ്.ഐയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

​എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും കൈ തട്ടിമാറ്റി വാഹനം ഓടിച്ചുപോവുകയും ചെയ്ത കേസിൽ വധശ്രമക്കേസ് പ്രതി നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസനെയാണ് (38) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15-ഓടെ എടമുട്ടം–കഴിമ്പ്രം റോഡിൽ വലപ്പാട് എസ്.ഐ മൗഷ്മിയുടെ നേതൃത്വത്തിൽ പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടയായിരുന്നു സംഭവം. കിഴക്കുഭാഗത്തുനിന്ന് അമിതവേഗതയിലും അശ്രദ്ധമായും ബൈക്കോടിച്ച് എത്തിയ പ്രതിയോട് വാഹനം നിർത്താൻ എസ്.ഐ കൈകാണിച്ചു. എന്നാൽ ഇത് വകവെയ്ക്കാതെ, ബലം പ്രയോഗിച്ച് വനിതാ എസ്.ഐയുടെ കൈ മനഃപൂർവം തട്ടിമാറ്റി ഇയാൾ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിന് ഭംഗം വരുത്തിയതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൈലാസൻ. വലപ്പാട് സി.ഐ പത്മരാജൻ, ജി.എ.എസ്.ഐ പ്രജീഷ് എന്നിവരടങ്ങിയസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *