nctv news pudukkad

പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി

ഇഞ്ചക്കുണ്ട് പത്തുകുളങ്ങരയില്‍ പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി. പത്തുകുളങ്ങര അംഗന്‍വാടിക്കു സമീപത്തെ സ്വകാര്യ പറമ്പിലാണ് മാനിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. മാനിന്റെ ജഡം ഏതോ ജീവി ഭാഗികമായി ഭക്ഷിച്ച നിലയിലാണ് കണ്ടത്.

പുലിയുടെ ആക്രമണത്തിലാണ് മാന്‍ ചത്തതെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. എന്നാല്‍ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നതാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. വനപാലകര്‍ സംഭവസ്ഥലത്തെത്തി മാനിന്റെ ജഡം നീക്കം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *