ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീരാ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, കെ.എസ്. ധന്യ, സുജിത്ത് ബി. എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരത മിഷന്‍ തൃശ്ശൂരിന്റെ ഏറ്റവും പ്രായം കൂടിയ പത്താംതരം തുല്യത പഠിതാവായ എന്‍.ബി. അബ്ദുല്‍ വഹാബിനെ ആദരിച്ചു.
വനിത ശിശുവികസന ഓഫീസിന്റേയും സങ്കല്‍പിന്റേയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര സാക്ഷരത ദിനാചരണവും നടത്തി
