nctv news pudukkad

nctv news logo
nctv news logo

അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു വരെ നീളുന്നു വെളുത്തുള്ളിയുടെ ഗുണങ്ങള്‍

garlic benefits- ntvnews- nctv live haelth news

ദിവസവും വെറുംവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ഉറങ്ങാന്‍ കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. രാത്രി കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും. രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും. അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തം അടങ്ങിയതിനാല്‍ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനു മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറല്‍ രോഗങ്ങള്‍ ഇവ വരാതെ തടയും. വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവും ഉണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *