കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ജയകൃഷ്ണന്‍, ശിവപ്രസാദ് എന്നിവരുടെ ശിക്ഷണത്തില്‍ 18 കുട്ടികളാണ് അരങ്ങറ്റം നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എം.വി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്തംഗം മായ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും കുട്ടികളുടെ മികവ് പ്രകടിപ്പിക്കുന്നതിനായി സ്‌കൂളില്‍ ആരംഭിച്ച പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ ആദ്യ ബാച്ചിന്റെ അരങ്ങേറ്റമാണ് നടന്നത്.
തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി
