കൊടകര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസ് ആക്കി മാറ്റി. സമ്പൂര്‍ണ്ണ ഇഓഫീസ് പ്രഖ്യാപനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും നടപ്പിലാക്കാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. എന്‍ഐസി തന്നെയാണ് സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി കിലയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനായി നാഷണല്‍ ഇ ഗവേണന്‍സ് പ്ലാനിന്റെ കീഴില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴി വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണ് ഇ ഓഫീസ്