nctv news pudukkad

കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

എഐകെഎസ് അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ ടി.എ. രാമകൃഷ്ണന്‍, കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗം കാര്‍ത്തിക ജയന്‍, ഏരിയ പ്രസിഡന്റ് സി.എം. ബബിഷ് എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 13 മുതല്‍ 16 വരെയാണ് ജില്ലയില്‍ അഖിലേന്ത്യ സമ്മേളനം നടക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *