nctv news pudukkad

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി റോസ്ഗര്‍ ദിനം ആചരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍, കടമകള്‍, ചുമതലകള്‍ എന്നിവ ഓര്‍മ്മപ്പെടുത്തുന്ന റോസ്ഗര്‍ ദിനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എം.കെ. ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്‍, അശ്വതി വിബി, കെ.എം. ബാബുരാജ,് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *