വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് ചെടികള്‍ വളരുന്നത്. പാലത്തിലൂടെ നടന്നുവരുന്നവര്‍ക്കും ഇരുചക്ര വാഹനയാത്രക്കര്‍ക്കും ഇത് അപകടക്കെണിയാകുന്നുണ്ട്. കുറ്റിച്ചെടികള്‍ റോഡിലേക്ക് തലനീച്ചി നില്‍ക്കുന്നതിനാല്‍ എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങിനില്‍ക്കാന്‍ കാല്‍നടക്കാര്‍ പ്രയാസപ്പെടുകയാണ്. കുറ്റിച്ചെടികള്‍ക്കിടയില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനാല്‍ തെരുവുനായക്കളുടേയും ഇഴജന്തുക്കളുടെ ശല്യം ഇവിടെ അനുഭവപ്പെടുന്നുണ്ട്. എത്രയും വേഗം പാലത്തിനോടു ചേര്‍ന്നുള്ള കുറ്റിക്കാട് വെട്ടി നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
https://youtu.be/vvglZlkxykA