ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. 2023-24 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം മണ്ണംപ്പേട്ട മാത ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജെ. തോമസ് നിര്‍വഹിച്ചു. 84 വയസ് തികഞ്ഞ കോസ്റ്റിന്റെ മുന്‍ പ്രസിഡന്റ് കെ.പി. രാധയെ തൃശൂര്‍ സെന്റ് തോമസ് കോളേജ് റിട്ടയേര്‍ഡ് മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ആദരിച്ചു. കോസ്റ്റ് സെക്രട്ടറി ശാലിനി രാമചന്ദ്രന്‍, ട്രഷറര്‍ ആതിര ഗോപന്‍, പ്രസിഡന്റ്് ശിവദാസ് പഴമ്പിള്ളി, എം. പ്രേമവല്ലി, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് അംഗം ഭാഗ്യ ചന്ദ്രന്‍, കെ ജെ തോമസ് ജോയിന്റ് സെക്രട്ടറി ജയകുമാര്‍ എടാട്ട്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ. വിജയകുമാരി, കെ. മിനി എന്നിവര്‍ പ്രസംഗിച്ചു.