പിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ജോസ് ആറ്റുപുറം പൊതുയോഗം ഉദ്ഘാടനം ചെയ്തു. 2022 ലെ സുപ്രീം കോടതിവിധി പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി പണം അടച്ച് മാസങ്ങള്‍ കഴിഞ്ഞുവെന്നും എന്നിട്ടും അധിക പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ 12 ന് കലൂരിലെ കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും പൊതുയോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ. രാമദാസ്, ഇ.കെ. കൃഷ്ണന്‍ നായര്‍, എം.കെ. മോഹനന്‍, കെ.കെ. ഷാജന്‍, കെ.ടി. ജോണി, ബേബി വര്‍ഗീസ്, പി.വി. പീതാംബരന്‍, കെ. ചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.