പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി. മുങ്ങിമരണങ്ങള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് കൗമാര പ്രായക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നീന്തല്‍പരിശീലനം നല്‍കാന്‍ പഞ്ചായത്ത് തീരുമാനമെടുത്ത്. നീന്തലറിയാത്തതുകൊണ്ടു മാത്രം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ജിഷ ഹരിദാസ് പറഞ്ഞുനീന്തല്‍ പരിശീലിച്ചതിനൊപ്പം കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്താനും പഞ്ചായത്തിന്‍െ നീന്തല്‍ പരിശീലന പദ്ധതിയിലൂടെ സാധിച്ചതായി പഞ്ചായത്തംഗം സീബ ശ്രീധരനും പറഞ്ഞു കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി നിലയില്ലാത്ത വെള്ളത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന ആളൂര്‍ കൊമ്പിടി സ്വദേശിയായ എം.എസ്.ഹരിലാലാണ് മറ്റത്തൂരിലെ കുട്ടികള്‍ക്ക് പരിശീനം നല്‍കി അവരെ ആഴമുള്ള കുളങ്ങളില്‍ അനായാസം നീന്താന്‍ പ്രാപ്താരാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നൂറ്റമ്പതോളം കുട്ടികളാണ് നിത്ല്‍ പരിശീലനത്തില്‍ പങ്കെടുത്തത്. വെള്ളിക്കുളങ്ങര കൊടുങ്ങചിറയിലായിരുന്നു ആദ്യഘട്ടം പരിശീലനം. ചെമ്പുചിറയിലെ വിസ്തൃതമായ കുളത്തില്‍ രണ്ടാം ഘട്ടം പരിശീലനം നടന്നുവരികയണിപ്പോള്‍. ഇതുവരെ കുളങ്ങളില്‍ ഇറങ്ങിയിട്ടില്ലാത്ത കുട്ടികള്‍ കേവലം ഒറാഴ്ചത്തെ പരിശീലനത്തിലൂടെ ആഴമുള്ള കുളത്തില്‍ നീന്താന്‍ പഠിച്ചുകഴിഞ്ഞതായി ഹരിലാല്‍ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് ഇനമായല്ല ജീവന്‍ രക്ഷാ മാര്‍ഗം എന്ന നിലക്കാണ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതെന്ന് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആയിരക്കണക്കിന് കുട്ടികളെ നീന്തല്‍ പഠിപ്പിച്ചിട്ടുള്ള ഹരിലാല്‍ പറയുന്നു മുഖ്യപരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിനൊപ്പം എ.എന്‍ സജീവന്‍, സി.ആര്‍.സോണി, എം.വി.ബിജുമോന്‍, നവീന്‍ പോണോളി, ഇ.ജെ.ജിനേഷ് എന്നിവരും പരിശീലകസംഘത്തിലുണ്ട്. എല്ലാ ദിവസവും രാവിലെ രാവിലെ ആറേമുക്കാല്‍ മുതല്‍ ഏഴേമുക്കാല്‍ വരെയുള്ള ഒരു മണിക്കൂറാണ് പരിശീലന സമയം. രാവിലെ പരിശീലനത്തിനായി എത്തുന്ന കുട്ടികളെ കുളത്തിനു ചുറ്റും ഓടി വ്യായാമം ചെയ്യിച്ചശേഷമാണ് നീന്താനിറക്കുന്നത്. എയര്‍ നിറച്ച റബര്‍ട്യൂബിന്‍രെ സഹായത്തോടെ ആദ്യം നീന്തുന്ന കുട്ടികള്‍ പിന്നീട് ട്യൂബിന്‍രെ സഹായമില്ലാതെ തന്നെ നീന്താന്‍ പ്രാപ്തരാക്കുന്നതരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും പരിശീലനം കഴിയുമ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാലും നല്‍കുന്നുണ്ട്.വീടിനുള്ളിലെ കുളിമുറികളില്‍ മാത്രം കുളിച്ചു ശീലിച്ച ഞങ്ങള്‍ക്ക് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും ആര്‍ജിക്കാന്‍ നീന്തല്‍ പരിശീലനത്തിലൂടെ കഴിയുന്നുണ്ടെന്ന് വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു