84 വയസായിരുന്നു. 60 വര്‍ഷത്തിലേറെ കാലമായി നാഗസ്വര കലയിലെ പ്രാമാണികരില്‍ ഒരാളായിരുന്നു ഗോവിന്ദന്‍കുട്ടി. അച്ഛന്‍ മങ്ങാട്ട് കുട്ടനില്‍ നിന്നും കുട്ടിക്കാലത്തുതന്നെ നാഗസ്വര വിദ്യയില്‍ പ്രാവിണ്യം നേടി. ഉത്സവ പറമ്പുകളില്‍ ആരാധകരെ വിസ്മയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത കലാകാരനാണ് ഗോവിന്ദന്‍ കുട്ടി. നിരവധി അംഗീകാരങ്ങളും, ആദരവുകളും ഏറ്റുവാങ്ങിയ മികച്ച കലാകാരനായിരുന്നു. സംസ്‌കാരം തിങ്കള്‍ (ജനുവരി 06) രാവിലെ 10ന് നന്തിപുലത്തെ വീട്ടുവളപ്പില്‍.ഭാര്യ അമ്മിണി. മക്കള്‍- മുരളി (റിട്ട. നേവി സൈനികന്‍), ജയശ്രീ, സജീവന്‍ (തകില്‍ കലാകാരന്‍), മരുമക്കള്‍: ഷൈജ (അധ്യാപിക) കൃഷ്ണന്‍കുട്ടി, യമുന.