nctv news pudukkad

പുത്തൂരില്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് പുത്തൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് വരുന്നതിനിടെയാണ് വല്ലൂര്‍ ആദിവാസി കോളനി ഊരുമൂപ്പന്‍ മലയന്‍ വീട്ടില്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റത്.

vallur adivasi

ഇരുവര്‍ക്കും കൈക്ക് പരിക്കേറ്റതിനാല്‍ തൊട്ടടുത്തുള്ള വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് എത്തിയത്. എന്നാല്‍ ഒന്നരയോടെ ആശുപത്രിയിലെത്തിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ തന്റെ പരിശോധന സമയം കഴിഞ്ഞെന്നും ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് പുറത്തേക്ക് പോവുകയാണ് ഉണ്ടായതെന്ന് തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ വൈഷ്ണവ് പറഞ്ഞു.
ഏറെ നേരം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിലും മോശമായി പെരുമാറിയതിനുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍, ഒല്ലൂര്‍ പോലീസ് എന്നിവര്‍ക്ക് വൈഷ്ണവ് പരാതി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *