മൂന്ന് പതിറ്റാണ്ട് മുമ്പ് സമീപവാസിയായ വ്യക്തി സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനായി കെട്ടിടം നിര്‍മിച്ചത്. തുടക്കത്തില്‍ കുറേക്കാലം വരന്തരപ്പിള്ളി കൃഷിഭവനിലെ ജീവനക്കാര്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് കെട്ടിടം വിജനമായി. വര്‍ഷങ്ങളായി അറ്റകുറ്റപണി നടക്കാത്തതിനാല്‍ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന്് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.ജി.രവീന്ദ്രനാഥ് പറയുന്നു. കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള വളം സൂക്ഷിക്കുന്ന കേന്ദ്രമാണ് ഇപ്പോള്‍ കെട്ടിടം. ജീര്‍ണാവസ്ഥയിലുള്ള ഈ കെട്ടിടവും കാടുപിടിച്ചുകിടക്കുന്ന പരിസരവും ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറിയിരി്ക്കുകയാണ്. തൊട്ടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് എത്തുന്നവര്‍ക്ക് ഇവിടെ തമ്പടിക്കുന്ന തെരുവുനായക്കള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. എത്രയും വേഗം കെട്ടിടം അറ്റകുറ്റപണി നടത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകന്‍ കെ.ജി.രവീന്ദ്രനാഥ് കൃഷി മന്ത്രി, ജില്ല കളക്ടര്‍,ജില്ല കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.