വെള്ളിക്കുളങ്ങര മുപ്ലി റോഡില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയ ശിലാഫലകമാണ് മാസങ്ങളായി കാണാമറയത്ത് വിശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെള്ളിക്കുളങ്ങര മുപ്ലി പാലം റോഡ് പുനര്‍നിര്‍മിച്ചത്. ആറ് മാസം മുമ്പ് റോഡിന്റെ ഉദ്ഘാടനവും നടന്നിരുന്നു. എന്നാല്‍ റോഡരുകില്‍ സ്ഥാപിക്കാനായി തയ്യാറാക്കിയ ശിലാഫലകം ഇപ്പോഴും ഹാരിസണ്‍ റബര്‍ പ്ലാന്റേഷന്റെ ചൊക്കനയിലുള്ള മസ്റ്റര്‍ ഓഫീസില്‍ വെച്ചിരിക്കുകയാണ്.