കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിന രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. അജയഘോഷ്, ജോയിന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍. ലൗലി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോസ് സി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, ലേബര്‍ ബജറ്റ്, ആക്ഷന്‍പ്ലാന്‍ തുടങ്ങിയവ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശില്‍പശാല നടത്തിയത്. തുടര്‍ന്ന് വാര്‍ഷിക കരട് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.