സെന്റര്‍ ഫോര്‍ എണ്‍വയറോണ്‍മെന്റ് ഡെവലപ്‌മെന്റ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, മനുക്ഷേത്ര സ്ട്രാറ്റജിക് ഡിസൈന്‍, സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം സഹകരണത്തോടെയാണ് സെമിനാര്‍ നടത്തിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍ അധ്യക്ഷത വഹിച്ചു. ഡോ.ടി. സാബു, ഡോ. ടി.വി. വിമല്‍കുമാര്‍, പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ പുതുക്കാട് നിയോജക മണ്ഡലത്തില്‍ ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു.
