ആമ്പല്ലൂരില്‍ നടക്കുന്ന കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ.ഇ. ഇസ്മയില്‍. കേരളത്തിലും രാജ്യത്തും കര്‍ഷക തൊഴിലാളികള്‍ ഇപ്പോഴും ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും ഇസ്മയില്‍ ആരോപിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി രണ്ട് രൂപ അംശാദായത്തില്‍ നിന്ന് ഇരുപത് രൂപയായി തുക വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിവര്‍ഷാനുകൂല്യം ഇരുപത്തി അയ്യായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ച് തൊഴിലാളിക്ക് നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇസ്മയില്‍ പറഞ്ഞു. അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് സി.സി. മുകുന്ദന്‍ എംഎല്‍എ പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് എ.കെ. ചന്ദ്രന്‍, സിപി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍. രമേഷ്‌കുമാര്‍, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി എം. സ്വര്‍ണ്ണലത, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ്, രജനി കരുണാകരന്‍, എം.എ വേലായുധന്‍, സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ.ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു