മറ്റത്തൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ് , ഷൈനി ബാബു എന്നിവര്‍ പ്രസംഗിച്ചു. എ.എം.ബിജു ഭഗത് സിംഗ്, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍, പ്രതീഷ് പണ്ടാരത്തില്‍, ജോയ് മലേക്കുടിയില്‍, ബാലചന്ദ്രന്‍ പള്ളത്ത്, കെ.എ അമ്മുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് നിര്‍മാണത്തിലിരിക്കുന്ന ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് ഗാരേജ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ധര്‍ണ നടത്തി
