nctv news pudukkad

nctv news logo
nctv news logo

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളെയും മാലിന്യ വിമുക്തമാക്കി മാറ്റി

pudukad mla

പുതുക്കാട് മണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായി ബന്ധപ്പെട്ടവരുടെ അവലോകനയോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, അജിത സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പഞ്ചായത്ത് വി. ജയരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുക്കാട് മണ്ഡലത്തിനെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മാലിന്യ കൂനകള്‍ മാറ്റി പരിസരം വൃത്തിയായി  നിലനിര്‍ത്തുന്നതിനും, ബ്യൂട്ടി സ്‌പോട്ടുകള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും. ആവശ്യമായ ഇടങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. വരന്തരപ്പിള്ളി പഞ്ചായത്ത് കച്ചേരി കടവ് വനഭൂമി പ്രദേശങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനും, വനം വകുപ്പിന്റെ സഹായത്തോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പാഡികളില്‍ നിന്നും എസ്‌റ്റേറ്റുകളില്‍ നിന്നും മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കുറുമാലി ക്ഷേത്രം പരിസരം വലിയ തോതില്‍ മലിനീകരിക്കപ്പെടുന്നത് തടയുന്നത്തിന് ദേവസ്വം ബോര്‍ഡും ത്രിതല പഞ്ചായത്തുകളും ക്ഷേത്രം ഉപദേശക സമിതിയും ഉള്‍പ്പെടുത്തി സംയുക്തമായി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു. ഇതിനായി സന്നദ്ധ സംഘടനകളുടെയും സാമൂഹിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും സഹായം തേടുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *