പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു
സമഗ്ര ശിക്ഷ കേരള കൊടകര ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ഇനിഷ്യേറ്റീവ് ടു ഡെവലപ് എന്റര്‍പ്രനേറിയല്‍ ആറ്റിറ്റിയൂഡ് ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൊടകര ജി എല്‍ പി എസ് ലെ പ്രധാന അധ്യാപിക എം.കെ. ഡെയ്‌നി അധ്യക്ഷത വഹിച്ചു. കൊടകര ബി ആര്‍ സി, ബി പി വി.ബി. സിന്ധു, …