കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകം പ്രസിഡന്റ് ലൂയിസ് പണ്ടാരി അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിമുക്ത ഭടന്മാരായ ശിവരാമന്‍ തണ്ടാശേരി, രാമകൃഷ്ണന്‍, സി.ജെ. വില്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റിട്ടയേര്‍ട്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി, ചാലക്കുടി ഡി വൈ എസ് പി ടി.എസ്. സിനോജ്, ഡോക്ടര്‍മാരായ ആന്‍ ജോസ്, വിബിന്‍ ചുങ്കത്ത്, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെവിന്‍ സി. ഷാജു എന്നിവരെ അനുമോദിച്ചു. മുഖ്യ രക്ഷാധികാരി കേണല്‍ ആന്റണി മഞ്ഞളി, കമാന്‍ഡര്‍ ആന്റണി തേറാട്ടില്‍, സെക്രട്ടറി ലോനപ്പന്‍ ചുങ്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗം ജോസി ജോണി, കെ എസ് ഇ എസ് എല്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് കൂടലി, റിട്ടയേര്‍ഡ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ മേജര്‍ ആര്‍. ഷിജു ഷെരീഫ്, ആന്റു ചിറയത്ത്, കെ എസ് ഇ എസ് എല്‍ ഭാരവാഹികളായ ശിവദാസന്‍, പി.എസ്. ഷാജന്‍ ബാബു, ആന്റോ പെരിഞ്ചേരി, കെ.പി. പോള്‍സന്‍, എ.എം. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.
എക്‌സ് സര്‍വീസസ് മെന്‍ കൂട്ടായ്മ അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകത്തിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ വിമുക്തഭട കുടുംബ സംഗമം സംഘടിപ്പിച്ചു
