ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി ബാലന്‍ മണ്ണാം പറമ്പില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.വി. റോഷിക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി. ഇരുമ്പ് ചൂല്, പ്ലാസ്റ്റിക് ചൂലുകള്‍, അടിച്ച് വാരി, ലൈസോള്‍, തുടക്കുന്ന കോലുകള്‍, സോപ്പ് പൗഡര്‍, പുല്ലിന്റെ ചൂലുകള്‍ എന്നിവയാണ് ശുചീകരണ കിറ്റില്‍ ഉണ്ടായിരുന്നത്. ഹെഡ് നഴ്‌സ് ബിന്‍സി, സ്റ്റാഫ് നഴ്‌സ് സിന്ധു സത്യന്‍, പി.ആര്‍.ഒ. ഷെറിന്‍ എലിസബത്ത്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ , ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കോടാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശുചീകരണത്തിന് ആവശ്യമായ സാമഗ്രികള്‍ കൈമാറി ഖത്തര്‍ കോടാലി കൂട്ടായ്മ
