ഡിപ്ലോമ കോഴ്‌സ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി (ഒരു വര്‍ഷം) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര്
സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എ ആർ ടി സെന്ററിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, പ്രവർത്തി പരിചയം, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് വൈകിട്ട് അഞ്ചുമണിക്ക് മുൻപ് അപേക്ഷ careergmcm@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്. ബി എസ് സി നേഴ്സിങ്, ജി എൻ എം അല്ലെങ്കിൽ എ എൻ എം, മൂന്നുവർഷ പ്രവർത്തിപരിചയമാണ് യോഗ്യത. അപേക്ഷകർ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. അധിക യോഗ്യത, പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഫോൺ 04832765056
സൗജന്യ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ഗവ. ഐ ടി ഐയിൽ വയർമാൻ കൺട്രോൾ പാനൽ ടെക്നീഷ്യൻ, ജനറൽ അസിസ്റ്റന്റ് ഫർണിച്ചർ ആൻഡ് ഫിറ്റിംഗ് കോഴ്സ് യോഗ്യത -ആറാം ക്ലാസ്, വയർമാൻ കൺട്രോൾ പാനൽ ടെക്നീഷ്യൻ. യോഗ്യത: പത്താം ക്ലാസ്. ഹെൽപ്പർ ഇലക്ട്രീഷ്യൻ എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. 270 മണിക്കൂറാണ് കോഴ്സ് കാലാവധി. ഫോൺ: 04802701491, 9446607516സൗജന്യ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സര്‍ജന്‍, സിവിൽ സർജൻ എന്നീ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 06/01/2024 ശനിയാഴ്ച വൈകീട്ട് 5.00 മണിയ്ക്ക് മുന്‍പായി താഴെ പറയുന്ന രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) – ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
തുടര്‍ന്ന് 08/01/2024 തിങ്കളാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കല്‍ ഓഫീസിൽ (ആരോഗ്യം) വെച്ച് ഇന്‍റര്‍വ്യൂ നടത്തും.
യോഗ്യത :-
- TCMC Reg. Certificate
- Degree (MBBS) Certificate
- Certificate to Prove Age.
- Aadhaar / Election ID Card.