nctv news pudukkad

വൈലൂര്‍ പടിഞ്ഞാട്ടുമുറി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. (വിഒ) പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. എം കെ ശൈലജ, കെ.സി. പ്രദീപ്, കവിത സുനില്‍, മണി ഉണ്ണികൃഷ്ണന്‍, പത്മാവതി, കെ.എ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം സ്ഥലം നല്‍കിയ ആലത്തൂര്‍ മുണ്ടക്കല്‍ മഹേശ്വരി ശിവരാമന്റെ മകന്‍ ഷിബുവിനെ ആദരിച്ചു. പഞ്ചായത്തില്‍ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന 36 പദ്ധതികളില്‍ ഏഴാമത്തെയാണ് പരിപാടിയാണ് നടന്നത്. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *