കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ രണ്ടുവര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ – 7994449314.
അപ്രന്റീസ്ഷിപ്പ് മേള
കേന്ദ്രസര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യം വകുപ്പും ചേര്‍ന്ന് ജനുവരി എട്ടിന് രാവിലെ 9.30ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ (അനെക്‌സ്) നടത്തും. തൃശൂര്‍ ആര്‍ ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കും. ഐ.ടി.ഐ യോഗ്യതയുള്ള അപ്രന്റിസ്ഷിപ്പ് ചെയ്യാന്‍ താല്‍പര്യമുള്ള ട്രെയിനുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9895565152.
സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജനുവരി എട്ടു മുതല്‍ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. ജനറല്‍ വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 3540 രൂയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1500 രൂപ. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 2000 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1000 രൂപ താല്‍പര്യമുള്ളവര്‍ http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ജനുവരി അഞ്ചിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890 /2550322 / 9605542061.
സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം
എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പിലാക്കുന്ന വൊക്കേഷണല്‍ ഗൈഡന്‍സ് ശാക്തീകരണം പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പര്‍ സഹിതം ജനുവരി 8 നകം rpeeekm.emp.lbr@kerala.gov.in ഇമെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യണം. എല്‍ എസ് ജി ഐ സെക്രട്ടറി (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ബിഡിഒ), പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, പ്രൊബേഷന്‍ ഓഫീസര്‍ തുടങ്ങിയ പി എസ് സി ബിരുദതല പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഫോണ്‍: 0484- 2312944.
അക്കൗണ്ടന്റ് താത്ക്കാലിക ഒഴിവ്
കുടുംബശ്രീ ജില്ലാ മിഷന്റെ പരിധിയിലുള്ള പറപ്പൂക്കര സിഡിഎസ് അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. അപേക്ഷകര്‍ സിഡിഎസ് ഉള്‍പ്പെടുന്ന ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബികോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പ്രായപരിധി 2023 ഡിസംബര്‍ 31ന് 20ന് 35 നും മധ്യേ. ഈ യോഗ്യതകളുടെ അഭാവത്തില്‍ മാത്രം ലഭ്യമായ അപേക്ഷകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയെ പരിഗണിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ ജനുവരി 12ന് വൈകിട്ട് 5 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ ലഭ്യമാക്കണം. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0487 2362517.
വികസിത ഭാരത് @2047 ജില്ലാതല പ്രസംഗ മത്സരം
യുവജനങ്ങൾക്കായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് മൈ ഭാരത് വികസിത് ഭാരത് @2047 എന്ന വിഷയത്തിൽ ജില്ലാതല പ്രസംഗ മത്സരം നടത്തുന്നു. 2024 ജനുവരി 12ന് 15- 29 പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 20000 രൂപ സമ്മാനം ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മത്സരിക്കാം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി – ജനുവരി ഏഴ്. വിവരങ്ങൾക്ക്: nykthrissur@gmail.comഫോൺ: 9446380032, 7907764873.