പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി വിജയന്‍ കാരുമാത്ര കൊടിയേറ്റ് നിര്‍വ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തില്‍ 20 ഗജവീരന്‍മാര്‍ അണിനിരക്കും. ജനുവരി 8 മുതല്‍ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ നടക്കും. 13 ന് ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും.
വരാക്കര പൂരത്തിന് കൊടിയേറി
