nctv news pudukkad

പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു

സമഗ്ര ശിക്ഷ കേരള കൊടകര ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ഇനിഷ്യേറ്റീവ് ടു ഡെവലപ് എന്റര്‍പ്രനേറിയല്‍ ആറ്റിറ്റിയൂഡ് ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൊടകര ജി എല്‍ പി എസ് ലെ പ്രധാന അധ്യാപിക എം.കെ. ഡെയ്‌നി അധ്യക്ഷത വഹിച്ചു. കൊടകര ബി ആര്‍ സി, ബി പി വി.ബി. സിന്ധു, ട്രെയിനര്‍ ലിജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ എസ് ബ്ലെസി, ദീപ്തി എച്ച് എസ് എസ് ലെ എം.എ. പെന്നി, ബി ആര്‍ സി ട്രെയിനര്‍ ലിജോ ജോസ് എന്നിവര്‍ വിവിധ തൊഴില്‍ സംരംഭകരുടെ വിജയഗാഥകളും മാതൃകകളും വിവിധ ഡോക്യുമെന്റേഷനുകളിലൂടെ അവതരിപ്പിച്ചു. തൊഴില്‍ സംരംഭകരായ റിമ റഹിം, അയ്യപ്പദാസ് എന്നിവര്‍ വിവിധ തൊഴില്‍ സംരംഭകന് ഉണ്ടായിരിക്കേണ്ട കഴിവ് ,അവര്‍ അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് അറിവ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *