ഷീ വർക്ക് സ്പേസ്; 2058 ലക്ഷം രൂപയുടെ ഭരണാനുമതി വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ 1955.51 ലക്ഷം രൂപ നബാർഡും 102.43 ലക്ഷം രൂപ സംസ്ഥാന സർക്കാറുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത മൂന്ന് സാമ്പത്തികവർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിക്കായുള്ള നബാർഡിന്റെ വിഹിതം അനുവദിക്കുക. പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണു കൊടകര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജില്ലാ- ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് അഭിമാന പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽ അധിഷ്ഠിതമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന സർക്കാരിന്റെ നിലപാടുകളിൽ നിന്നാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി
