ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.ആര്‍. മിനി, പ്രധാനാധ്യാപിക എ. അബ്‌സത്ത്,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. 2020-21വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 52 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്.
ചെമ്പൂച്ചിറ ജിഎച്ച്എസ് സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
