nctv news pudukkad

nctv news logo
nctv news logo

ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്‍ ഇഞ്ചക്കുണ്ട് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ യും യുണിയന്‍ പ്രസിഡന്റുമായ പോള്‍സന്‍ അധ്യക്ഷനായി. ചടങ്ങില്‍ ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്റെ പൂര്‍വ്വകാല നേതാക്കളെയും തൊഴിലാളികളെയും ആദരിച്ചു. ഐ എന്‍ ടി യു സി യൂണിറ്റ് സെക്രട്ടറി എന്‍.എം. പൗലോസ്, ഐ എന്‍ ടി യു സി സ്‌റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി ആന്റണി കുറ്റുക്കാരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റും യുഡിഎഫ് പുതുക്കാട് കണ്‍വീനറുമായ സോമന്‍ മുത്രത്തിക്കര, ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി അംഗം വിനയന്‍, മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ശിവരാമന്‍ പോതിയില്‍, വരന്തരപ്പിള്ളി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.വി. ഉമ്മര്‍, ഐ എന്‍ ടി യു സി മണ്ഡലം സെക്രട്ടറി തോമസ് കാവുങ്ങള്‍, മുന്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റും യൂണിയന്‍ മുന്‍ സെക്രട്ടറിയുമായ പീയുസ് ആര്യപ്പിള്ളി, കണ്‍വീനര്‍ വി.ആര്‍. ഷാജു എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *