ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കൊടികയറ്റം നിര്‍വഹിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷങ്ങള്‍. ശനിയാഴ്ച രാവിലെ ഏഴിന് ഫാ.ലിന്റോ തളിയാനത്തിന്റെ കാര്‍മികത്വത്തില്‍ പ്രസുദേന്തി വാഴ്ച, വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന, തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, അമ്പെഴുന്നള്ളിപ്പ്, രാത്രി 10.30ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. ഞായറാഴ്ച രാവിലെ 10നുള്ള തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ജോസഫ് മാളിയേക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ.രോക്കി റോബി കളത്തില്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് നാലിന് ഇടവക വൈദികരുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, രാത്രി 7.30ന് കെസിവൈഎം നേതൃത്വത്തില്‍ കാലാപരിപാടികള്‍ എന്നിവയുണ്ടാകും
വാസുപുരം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി
