തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം പോള്‍സണ്‍ തെക്കും പീടിക, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, സലീഷ് ചെമ്പാറ, കപില്‍രാജ്, ഹനിത ഷാജു, സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. എംഎഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം. ക്ലാസ് മുറികളും സ്‌റ്റേജ്, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന ബ്ലോക്കിനാണ് തുക അനുവദിച്ചിട്ടുള്ളത്.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
