മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി. (വിഒ) പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്‍, അസി. സെക്രട്ടറി പി.ബി. ജോഷി എന്നിവര്‍ സന്നിഹിതരായി. 23 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് വിതരണത്തിന്റെ ആനുകൂല്യം ലഭിച്ചത്.
മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി
