വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സ്‌കില്‍ മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് 1987 ലെ 1-ാം ക്ലാസ് കൂട്ടായ്മയായ റോയല്‍ ബെഞ്ചേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി വിതരണം ചെയ്തു. ചടങ്ങ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജോസി ജോണി അധ്യക്ഷത വഹിച്ചു. മുന്‍ സന്തോഷ് ട്രോഫി ടീം അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സോളി സേവ്യര്‍ വിശിഷ്ടാതിഥിയായിരുന്നു. റോയല്‍ ബെഞ്ചേഴ്‌സ് പ്രതിനിധി അനൂപ്, പി ടി എ പ്രസിഡന്റ് പ്രിന്‍സ് മഞ്ഞളി, പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍, ഫുട്‌ബോള്‍ കോച്ച് ജോബി വിന്‍സെന്റ്, സ്റ്റാഫ് പ്രതിനിധി റോബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സ്‌കില്‍ മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി വിതരണം ചെയ്തു
