കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി. തൃശൂര്‍ കല്‍ദായ മെത്രാന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷനായി. ഫാദര്‍ വർഗീസ് തരകൻ, ഫാദര്‍ ജീസ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി, പഞ്ചായത്ത് അംഗം ഗിഫ്റ്റി ഡെയ്‌സണ്‍, സിസ്റ്റര്‍ റെയ്‌സി ജോണ്‍, ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ്ജ് ഇടപ്പിള്ളി, ഇടവക ട്രസ്റ്റി വില്‍സന്‍ പഴുങ്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. കല്ലൂര്‍ കലാനികേതന്‍ അവതരിപ്പിച്ച മാര്‍ഗംകളിയും റംബാന്‍ പാട്ടും വേദപാഠം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി
