nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരങ്ങളും അറിയിപ്പുകളും

മെഡിക്കല്‍ ഓഫീസര്‍ നിയമനം

വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം പദ്ധതി ഓഫീസ്, പകല്‍വീട്,
ആര്യമ്പാടം (പി ഒ), വടക്കാഞ്ചേരി, തൃശൂര്‍ വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 8943354045.

ടെക്‌നിക്കല്‍ ഓഫീസര്‍;

അഭിമുഖം 16ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള എന്‍ വി എച്ച് എസ് പി യിലേക്ക് ടെക്‌നിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം എസ് സി മൈക്രോബയോളജി/ മെഡിക്കല്‍ മൈക്രോബയോളജി, ക്ലിനിക്കല്‍ ലബോറട്ടറി സര്‍വീസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അംഗീകൃതസര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ മൈക്രോബയോളജിയില്‍ പിഎച്ച്ഡിയും മൂന്നുമാസത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വേതനം-50000 രൂപ. താല്പര്യമുള്ളവര്‍ ജനുവരി 16ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2200310.

റിസര്‍ച്ച് സയന്റിസ്റ്റ്;

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ റിസര്‍ച്ച് സയന്റിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം ഡി/ എം എസ് / ഡി എന്‍ ബി ബിരുദാനന്തര ബിരുദവും ആര്‍ ആന്‍ഡ് ഡി/ അധ്യാപനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മെഡിക്കല്‍ വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബിഡിഎസ് / വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി ബിരുദവും ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം എസ് സിയും (രണ്ടാം ക്ലാസ്) പി എച്ച് ഡി ബിരുദവും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. സയന്‍സ് / എന്‍ജിനീയറിങ് വിഷയങ്ങളില്‍ ഡോക്ടറേറ്റ്/ എം.ടെക് ബിരുദം, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് / അധ്യാപന പരിചയം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് ഇന്റലിജന്‍സ് ടൂള്‍സ്, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയില്‍ പരിജ്ഞാനം അഭികാമ്യം. വേതനം- 67000 രൂപയും എച്ച് ആര്‍ എയും. വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 18ന് രാവിലെ 10 ന് പ്രിന്‍സിപ്പാളുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്കിന് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2200310.

യുപിഎസ്ടി തസ്തികയില്‍ ഒഴിവ്

തൃക്കൂര്‍ ഗവ. സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് വിഭാഗത്തില്‍ യുപിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം വ്യാഴാഴ്ച രാവിലെ 11ന് എച്ച് എസ് വിഭാഗം ഓഫീസില്‍ ഇന്റര്‍വ്യൂന് ഹാജരാകണം.

ഗ്രോത്ത് പ്ലസ് പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി ജനുവരി 16 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ ഗ്രോത്ത് പ്ലസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താമസം ഉള്‍പ്പെടെ 3540 രൂയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1500 രൂപ. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 2000 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് – 1000 രൂപ. താല്‍പര്യമുള്ളവര്‍ http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ജനുവരി 12നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890 /2550322 / 7012376994.

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര്‍.

Leave a Comment

Your email address will not be published. Required fields are marked *