nctv news pudukkad

nctv news logo
nctv news logo

nctv news

nfiw pudukad

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും, ലഹരി ദുരുപയോഗത്തിനുമെതിരെ ആമ്പല്ലൂരില്‍ ജനജാഗ്രതാ സദസ്സ് നടത്തി. 

കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ഓമനഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, സി.ആര്‍. റോസിലി, ബികെഎംയു മണ്ഡലം പ്രസിഡന്റ് സത്യവ്രതന്‍, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, മണ്ഡലം സെക്രട്ടറി ജയന്തി സുരേന്ദ്രന്‍, ശാന്ത ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജില്ല എക്‌സിക്യുട്ടീവ് അംഗം സുനന്ദ ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

cwfi pudukad

വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്‌റ്റോഫിസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. 

തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, കേന്ദ്ര നിയമപ്രകാരം ആവിഷ്‌കരിച്ച നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ ബാദ്ധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, നിര്‍മ്മാണ സാമഗ്രികളുടെ അമിത വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. അഖിലേന്ത്യ ട്രഷറര്‍ കോന്നിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് എം.എം. ചന്ദ്രന്‍ അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍, യൂണിയന്‍ കൊടകര ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എം.എ. ഫ്രാന്‍സിസ്, എ.കെ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

 ദീര്‍ഘകാലമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന വാസുപുരം ആറേശ്വരം ക്ഷേത്രം റോഡ് ഇന്റര്‍ലോക്ക് കട്ടവിരിക്കല്‍ പൂര്‍ത്തിയായി

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം സജിത സജീവന്‍, മറ്റത്തൂര്‍ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, എ.കെ. രാജന്‍, കൊടകര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍. അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

nandhikara school

ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ചൈല്‍ഡ് ലൈന്‍ നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റുകളും പ്രഥമശുശ്രൂഷ കിറ്റുകളും വിതരണം ചെയ്തു.

ചടങ്ങ് പഞ്ചായത്തംഗം നന്ദിനി സതീശന്‍ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. എച്ച്എം ഇന്‍ ചാര്‍ജ് കെ. ശ്രീലത, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോബിന്‍ സക്കറിയ, അധ്യാപിക രജനി ബി. മേനോന്‍, ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍ സിമി ജോസ്, സ്റ്റാഫ് പ്രതിനിധി എന്‍.കെ. കിഷോര്‍, ടീം അംഗങ്ങളായ ജോജോ ജോസ്, ജോണ്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.