രണ്ടു വര്‍ഷമായിസര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികളുടെ തടഞ്ഞുവെച്ച ഗ്രാറ്റുവിറ്റി ഉടന്‍ നല്‍കുക. തടഞ്ഞുവെച്ച ബില്ലുകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കുക. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കുടിശ്ശിക വരുത്തിയ മുഴുവന്‍ തുകയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി മുഹമ്മദലി കുയിലന്‍തോടി അദ്ധ്യക്ഷത വഹിച്ചു.
മുപ്ലി എസ്‌റ്റേറ്റിലെ സിഐടിയു തൊഴിലാളികളുടെ സൂചനാ പണിമുടക്കും ഗ്രൂപ്പ് ഓഫീസ് മാര്‍ച്ചും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു
