കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തുകളുടെ വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള ആര്‍ജിഎസ്എ ബ്ലോക്ക് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ്, എംപ്ലോയബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍ സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, വിവിധം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുക.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ആര്‍ജിഎസ്എ ബ്ലോക്ക് പഞ്ചായത്ത്‌റിസോഴ്‌സ് സെന്റര്‍ ഓഫീസ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
