nctv news pudukkad

nctv news logo
nctv news logo

മഴ നനഞ്ഞും പ്രകൃതിയെ അറിഞ്ഞും വിദ്യാര്‍ഥികള്‍ നടത്തിയ മഴനടത്തത്തില്‍ വന്‍ പങ്കാളിത്തം. പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച് മൈസൂര്‍ ആട്ടുപാലം വഴി വലിയകുളംവരെ പ്രകൃതി സുന്ദരമായ കാട്ടുവഴികളും  മലമടക്കുകളും കടന്നായിരുന്നു യാത്ര

mazha nadatham

ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല സംഘടിപ്പിച്ച മഴനടത്തം യുവസമിതി പ്രവര്‍ത്തക ടി.വി. ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും യുവസമിതിയുടെയും പ്രവര്‍ത്തകര്‍ കൂടാതെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. അസ്മാബി എംഇഎസ് കോളേജ്, അന്‍സാര്‍ വിമന്‍സ് കോളേജ്, പ്രജ്യോതിനികേതന്‍ കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, ്രൈകസ്റ്റ് കോളേജ്, വിവേകാനന്ദ കോളേജ്, ശ്രീകൃഷ്ണ കോളേജ്, കാര്‍മ്മല്‍ കോളേജ്, സെയ്ന്റ് അലോഷ്യസ് കോളേജ്, ശ്രീനാരായണ ഗുരു കോളേജ്, വഴുക്കും പാറ, ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍, അയ്യന്തോള്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നന്തിക്കര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് കെ.കെ. സോജ അധ്യക്ഷയായി. സെക്രട്ടറി ടി.എം. ശിഖാമണി, എ.ടി. ജോസ്, ടി.എ. വേലായുധന്‍, സി.എസ്. മനോജ്, കെ.കെ. അബ്ദുള്‍ ഗഫൂര്‍, ടി. ശ്രീനാഥ്, വി.എ. ലിന്റോ, കെ.കെ. അനീഷ് കുമാര്‍, ഹര്‍ഷ ലോഹിതാക്ഷന്‍, പി.എസ്. അശോകന്‍, ധന്യ ജോസഫ്, ജെയ്‌സണ്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കി.

Leave a Comment

Your email address will not be published. Required fields are marked *