പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടില്‍ 25 വയസുള്ള പവിത്രന്‍ ആണ് പോലീസ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനാഗംങ്ങളും ക്രൈംസ്‌ക്വാഡ് അംഗങ്ങളും കൊടകര പോലീസും സംയുക്തമായാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. കൊടകര ചാലക്കുടി മേഖലകളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരിവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്നും പേരാമ്പ്ര കേന്ദ്രീകരിച്ചാണ് ലഹരി വില്‍പന നടക്കുന്നതെന്നും ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെയടിസ്ഥാനത്തില്‍ ഏതാനും ആഴ്ചകളായി പ്രദേശങ്ങള്‍ മഫ്തി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെ തേശേരി കാവുങ്ങല്‍ ക്ഷേത്രത്തിന് സമീപം പവിത്രനെ കയ്യില്‍ ബാഗുമായി സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ടിപ്പര്‍ ലോറി െ്രെഡവറായ താന്‍ ജോലി കഴിഞ്ഞ് വരുന്നവഴിയാണെന്നും വീട് സമീപത്താണെന്നും പറഞ്ഞ് പോകാന്‍ ധൃതിപ്പെട്ടതിനാല്‍ സംശയം തോന്നി പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പരസ്പര വിരുദ്ധമാര്‍ന്ന മറുപടിയാണ് പവിത്രനില്‍ നിന്നുമുണ്ടായത്. ഇതിന്റെയടിസ്ഥാനത്തിലാണ് പവിത്രന്റെ ബാഗ് പരിശോധിച്ചതും ബാഗില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തതും. ഇയാളുടെ ബാഗില്‍ നിന്നും 575 ഗ്രാം കഞ്ചാവാണ് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. പവിത്രനെ കോടതിയില്‍ ഹാജരാക്കി.